സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ ബാധകമല്ല... അവധി ദിനമാണെങ്കിലും ശമ്പളം അക്കൗണ്ടിലെത്തും

ഇനി ഞായറാഴ്ചയാണെങ്കിലും ബാങ്ക് അവധി ദിനമാണെങ്കിലും ശമ്പളം അക്കൗണ്ടിലെത്തും. മാസത്തിലെ അവസാന ദിവസം, അല്ലെങ്കില്‍ ആദ്യ ദിനം വാരാന്ത്യങ്ങളില്‍ ആണെങ്കില്‍ ശമ്പളം ക്രെഡിറ്റ് ആകാന്‍ രണ്ടു ദിവസം കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്നത് ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസമാകും
ഉപഭോക്താക്കളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആര്‍ടിജിഎസ് സേവനങ്ങളും എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭ്യമാകും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ബാങ്കുകളുടെ പ്രവൃത്തി ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സംവിധാനം ആഗസ്റ്റ് ഒന്നു മുതല്‍ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാലാണിത്.
ശമ്പളം, സബ്സിഡികള്‍, ലാഭവീതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എന്‍.എ.സി.എച്ച്) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചു.
ഫോണ്‍ ബില്‍, വാട്ടര്‍ ബില്‍, ഗ്യാസ് പെയ്‌മെന്റ് തുടങ്ങിയവയും ഇങ്ങനെ എല്ലാ ദിവസങ്ങളിലും സാധ്യമാകും. നിലവില്‍ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളില്‍ മാത്രമുള്ള സേവനങ്ങള്‍ ഇനി എല്ലാ ദിവസവും ലഭ്യമാകുന്നതിനാലാണിത്. ആഗസ്റ്റ് മുതലാണ് എന്‍എസിഎച്ച് സേവനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുക.
"
https://www.facebook.com/Malayalivartha

























