കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഒരുങ്ങി ഡല്‍ഹി... പീഡിയാട്രിക് ടാസ്‌ക് ഫോഴ്സിനെ സജ്ജമാക്കാനൊരുങ്ങുി സര്‍ക്കാര്‍

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഒരുങ്ങി ഡല്‍ഹി. കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ചാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് പീഡിയാട്രിക് ടാസ്‌ക് ഫോഴ്സിനെ സജ്ജമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
മൂന്നാം തരംഗത്തില്‍ പ്രതിദിനം 37,000 കേസുകള്‍ വരെ ഡല്‍ഹിയില്‍ ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.വൈറസിന്റെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായി രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കും. പ്രധാനപ്പെട്ട മരുന്നുകളുടെ ബഫര്‍ സ്റ്റോക്കും ഒരുക്കും.
കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിനായി വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി.
"
https://www.facebook.com/Malayalivartha


























