കോവിഡ് കാലത്ത് പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതി നല്‍കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ വീടുകളില്‍ എത്തിച്ചു നൽകിക്കൂടാ?; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

വീടുകള്‍ റേഷന്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിന് പിന്നില്‍ റേഷന്‍ മാഫിയയുടെ സ്വാധീനമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതി നല്‍കാമെങ്കില്‍ റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. റേഷന്‍ കരിഞ്ചന്ത തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി എടുത്ത നടപടിയാണിതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ റേഷന്‍ മാഫിയക്ക് അത് തടയാന്‍ കഴിഞ്ഞു. അഞ്ചുതവണ പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി.
റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ചയാണ് ആരോപിച്ചത്. ദരിദ്രരായവര്‍ക്ക് വേണ്ടി വിപ്ലവകരമായ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























