കോവിഡ് കണക്കുകളിൽ പ്രതീക്ഷ നൽകി രാജ്യതലസ്ഥാനം; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം

ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച് 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 414 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്. നിലവില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. 2,327 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha


























