പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എഴ് പേര്‍ക്ക് പരിക്ക്

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എഴ് പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ബസ് സ്റ്റാന്റിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാസവും പുല്‍വാമയില്‍ ഇത്തരത്തില്‍ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. മെയ് 26 ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
https://www.facebook.com/Malayalivartha


























