ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; ശനിയും ഞായറും വാരാന്ത്യ ലോക്ഡൗണ്‍ തുടരും

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലഖ്‌നൗ, ഗോരഖ്പൂര്‍, മീററ്റ്, സഹ്‌റാന്‍പൂര്‍ എന്നിവ ഒഴികെയുള്ള 71 ജില്ലകളില്‍ നിന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി. 600 ല്‍ അധികം ആക്റ്റീവ് കേസുകള്‍ ഉള്ള ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്.
അതെ സമയം ശനിയും ഞായറും വാരാന്ത്യ ലോക്ഡൗണ്‍ സംസ്ഥാനത്ത് തുടരും. നിയന്ത്രണങ്ങള്‍ തുടരുന്ന ജില്ലകളില്‍ മാറ്റം വേണമോ എന്നതിനെ കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
36 ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകള്‍ ഒറ്റ അക്കത്തിലേക്കെത്തിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് 17,900 കൊറോണ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1165 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോസിറ്റീവ് നിരക്ക് ഇപ്പോള്‍ 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകള്‍ക്ക് വാക്സിനേഷന് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























