Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മെയ് 29നും ജൂൺ രണ്ടിനും ഇടയിൽ നിരവധി മെസ്സേജുകൾ!! ബാത്ത് റൂമിൽ ക്യാമറ സ്ഥാപിച്ചിരുന്നു, ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വീട്ടിലെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കും; രണ്ടുവർഷം വീട്ടിൽ ജോലി ചെയ്തിരുന്ന കുക്കിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ ജോലിയിൽ നിന്നുംപിരിച്ചു വിട്ട പ്രതികാരം തീർക്കാൻ സ്വീകരിച്ച വഴി..

06 JUNE 2021 09:26 PM IST
മലയാളി വാര്‍ത്ത

ജോലി പ്രവൃത്തിയിൽ സംശയം തോനിയ കുക്കിനെ വീട്ടിൽ നിന്നും പറഞ്ഞയച്ചു. ദേഷ്യം തീർക്കാൻ ഭീഷണി മുഴക്കി പാചകക്കാരൻ. ഗുരുഗ്രാമിലെ ഒരു സമ്പന്ന കുടുംബത്തിലാണ് സംഭവ. പരാതിയുമായി വീട്ടുകാർ രംഗത്ത് എത്തിയതോടുകൂടിയാണ് സംഭവം പുറംലോകം അറിയുന്നത്.

വീട്ടിലെ ബാത്ത് റൂമിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നെന്നും ഇതിലൂടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും 25കാരൻ ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതി. വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് വാട്സ്ആപ്പിലൂടെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.

തേജ് ബഹദൂര്‍ സുജികുമാർ എന്ന നേപ്പാള്‍ സ്വദേശിയ്ക്കെതിരെയാണ് കുടുംബത്തിന്‍റെ പരാതി. അടുത്തിടെ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് പരാതിയിൽ ഉള്ളത്.

കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ ജോലി ചെയ്തിരുന്ന യുവാവ് കുടുംബാഗത്തെ പോലെയായിരുന്നെന്നും അടുത്തിടെയാണ് പെരുമാറ്റത്തിൽ പ്രശ്നങ്ങൾ തോന്നിയതെന്നും പരാതിയിൽ പറയുന്നു. മെയ് 15നാണ് തേജ് ബഹദൂറിനെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്.

വീട്ടിൽ നിന്ന് പറഞ്ഞുവിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗൃഹനാഥന്‍റെ വാട്‌സ്ആപ്പിലേക്കാണ് ഇയാൾ വോയ്സ് മെസേജുകൾ അയച്ചത്. കുളിമുറിയിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശങ്ങൾ.

"മെയ് 29നും ജൂൺ രണ്ടിനും ഇടയിൽ അയാൾ നിരവധി മെസേജുകളാണ് അയച്ചത്. തങ്ങളുടെ ബാത്ത് റൂമിൽ ക്യാമറ സ്ഥാപിച്ചിരുന്നെന്നും, ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വീട്ടിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി" വീട്ടുടമസ്ഥൻ പറയുന്നു.

ഭീഷണിക്ക് പിന്നാലെ വീട്ടുകാർ എല്ലാ ബാത്ത്‌റൂമിലും പരിശോധിച്ചെങ്കിലും ക്യാമറ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ നിന്ന് പോകുന്നതിന് മുന്‍പ് ക്യാമറകള്‍ സുജികുമാർ കൊണ്ടുപോയിരിക്കാമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.

യുവാവിനെ ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നതെന്നും വീടിന്‍റെ എല്ലാ ഭാഗത്തും അവന് പ്രവേശനമുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇയാൾ കുളിമുറിയിൽ കയറി ക്യാമറ വെച്ചതിന്‍റെ ഒരു സൂചനയും തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

​വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തെന്നും യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പ്രതി ബാത്ത് റൂമിൽ ക്യാമറ വെച്ചിട്ടില്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നാണ് പോലീസിന്റെ വാക്കുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends