"അങ്കിള്‍ജീ പോയി വേറെ വല്ല പണിയും നോക്കൂ...";ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹൂവ മൊയ്ത്ര

ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ഉന്നയിച്ചതിന് പിന്നാലെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹൂവ മൊയ്ത്ര.
അങ്കിള്‍ജീ അങ്ങ് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയി വേറെ ജോലി നോക്കിയാല്‍ ബംഗാളിലെ അവസ്ഥ മെച്ചപ്പെടുമെന്നാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശകനാകുന്നതോ അല്ലെങ്കില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മഹാമാരിക്കാലത്ത് എങ്ങനെ ഓടിയൊളിക്കാമെന്ന് ഉപദേശിക്കുന്നതോ ആയിരിക്കും ജഗ്ദീപ് ദങ്കറിന് ചേരുന്ന പണിയെന്നും മഹുവ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ ധാങ്കറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ വാക്പോര് നടന്നിരുന്നു. ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. മമത അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























