തമിഴ്നാട്ടിൽ 921 പേരില്‍ 'ബ്ലാക് ഫംഗസ്' സ്ഥിരീകരിച്ചു; ഇരുപതിലധികം രോഗികള്‍ മരിച്ചു; അടിയന്തരമായി ബ്ലാക് ഫംഗസ് രോഗത്തിനുള്ള 30,000 ഡോസ് മരുന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്

സംസ്ഥാനത്ത് 921 പേരില്‍ 'ബ്ലാക് ഫംഗസ്' രോഗബാധ കണ്ടെത്തിയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുപതിലധികം രോഗികള്‍ മരിച്ചു. നിരവധി രോഗികള്‍ ശസ്ത്രക്രിയക്ക് വിധേയരായി അത്യാസന്നനിലയിലാണ്. ബ്ലാക് ഫംഗസ് രോഗത്തിന് നല്കുന്ന മരുന്നിന് ദൗര്‍ലഭ്യമുണ്ടെന്നും 30,000 ഡോസുകള്‍ ഉടനടി എത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു.
കോവിഡ് ബാധ കുറഞ്ഞുവരുകയാണെങ്കിലും ഇപ്പോഴും പ്രതിദിനം 20,000ത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. പ്രതിദിന മരണനിരക്ക് കുറയാത്തതാണ് അധികൃതരില്‍ ആശങ്ക പരത്തുന്നത്. നിലവില്‍ ഓരോ ദിവസവും 450ഓളം പേരാണ് മരണത്തിന് കീഴടങ്ങുന്നത്.
അതിനിടെ കോവിഡ് ബാധിച്ച സിംഹങ്ങളുള്ള ചെന്നൈ വണ്ടലൂര്‍ മൃഗശാല മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സന്ദര്‍ശിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എട്ട് സിംഹങ്ങളില്‍ രണ്ടെണ്ണത്തിെന്റ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha


























