മോദി ഭരണം വന്‍പരാജയം ആര്‍എസ്എസ് കലിപ്പില്‍.... മോദി ഭരണം വന്‍പരാജയം! ആര്‍എസ്എസ് കട്ടകലിപ്പില്‍ യോഗിയെ വെട്ടാൻ അണിയറയിൽ ഗൂഢനീക്കം

ഇങ്ങനെപോയാല്‍ ബിജെപിയും പ്രധാനന്ത്രി നരേന്ദ്ര മോദിയും അധികാലം ഭരണത്തില്‍ തുടരില്ലെന്ന് ആര്‍എസ്സ് പ്രഖ്യാപനം നടത്തിയിരിക്കുന്നു. കോവിഡിനെ പഴി പറയുന്നെങ്കിലും നിലവിലെ ഭരണം അറും പരാജയമാണെന്നും ജനപിന്തുണ പിന്നോട്ടടിക്കുകയാണെന്നും ആര്‍എസ്എസ് കല്‍പിച്ചിരിക്കുന്നു.
രാജ്യത്ത് ശക്തമായൊരു പ്രതിക്ഷം ഉണ്ടായിരുന്നെങ്കില്‍ മോദി യുഗം ഇതോടകം തരിപ്പണമാകുമായിരുന്നു എന്ന് പറയുന്ന ആര്‍എസ്എസ് നേതാക്കളുമുണ്ട്. പ്രതിച്ഛായ നന്നാക്കാന്‍ കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും മാറ്റങ്ങള്‍ വരുത്തിയേ തീരു എന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലെ പൊതുവിലയിരുത്തല്‍. രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതില്‍ ലോകത്തിലെ ഏറ്റവും പിന്നോക്കം പോയ ലോകനേതാവ് എന്ന നിലയില്‍ മോദിയുടെ താരമൂല്യം അപ്പാടെ ഇടിഞ്ഞുപോയിരിക്കുന്നു. മൂന്നാം തരംഗമുണ്ടായാല്‍ ഏറ്റവും ആള്‍നാശമുണ്ടാകാവുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും ലോകാരോഗ്യസംഘടന വിധിയെഴുതിയിരിക്കുന്നു.
നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളുണ്ടാവുകയും ലോകരാജ്യങ്ങളെത്തന്നെ ഞെട്ടിച്ച കൂട്ടമരണം സംഭവിക്കുകയും ചെയ്ത രാജ്യം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും ഇന്ത്യയെ വിമര്‍ശിച്ചു. രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യ ശവപ്പറമ്പായതും ഗംഗയൂടെ അനേകായിരം മൃതശരീരങ്ങള്‍ ഒഴുകിനടന്നതുമായ ഭയനക കാഴ്ചകള്‍ ലോകം കണ്ടു നടുങ്ങി. മൃതദേഹങ്ങള്‍ കത്തിച്ചുകളയാനുള്ള സംവിധാനം പോലുമില്ലാത്ത രാജ്യമായാണ് ഇന്ന് ഇന്ത്യയെ ലോകം കാണുന്നത്.
കൊവിഡ് രണ്ടാം തരംഗം മുന്‍കൂട്ടി കാണുന്നതിുണ്ടായ വീഴ്ച, ബിജെപിക്കും സര്‍ക്കാരിനും എതിരെ മധ്യവര്‍ഗ്ഗത്തില്‍ കാണുന്ന രോഷം, പശ്ചിമബംഗാളിലേറ്റ കനത്ത തിരിച്ചടി എന്നിവയെല്ലാം വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നു. നിവവില്‍ പാര്‍ട്ടിക്കുണ്ടായ മാനക്കേടുംപലയിടങ്ങളിലും ഉയര്‍ന്ന ജനരോഷവും എങ്ങനെ തണുപ്പിക്കാം എന്നതാണ് പാര്‍ട്ടിയും ആര്‍എസ്എസ് നേതൃത്വവും പ്രധാനമായും ആലോചിക്കുന്നത്.
ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങുകയും ലോകനേതാക്കളെ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്ത് ആഗോള മാധ്യമങ്ങളില്‍ നേടിയ മോദിയുടെ പ്രതിച്ഛായയൊക്കെ പോയി മറഞ്ഞിരിക്കുന്നു. ജനങ്ങളെ ആകര്‍ഷിക്കുന്ന വേഷവിധാനങ്ങളിട്ട് ദേശീയ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗങ്ങളും മുടങ്ങിയിരിക്കുന്നു.
പട്ടിണിയിലും രോവറുതിയിലും തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും ഇന്ത്യ ഏറെ ദയനീയമായ സ്ഥിതിയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളും തൊഴിലില്ലായ്മ രൂക്ഷമായ സമ്പദ് വ്യവസ്ഥയുമൊക്കെയായി ഇന്ത്യ വന്‍പ്രതിസന്ധിയെ നേരിടുകയാണ്. കോവിഡ് പിന്നിട്ടശേഷവും ഈ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള സാധ്യതയും കുറവാണ്. പ്രതിശീര്‍ഷവരുമാനത്തിലും സാമ്പത്തിക വളര്‍ച്ചാനിരക്കിലും ഏഷ്യയില്‍ ഏറ്റവും പിന്നോട്ടുപോകുന്ന രാജ്യം എന്ന നിലയില്‍ എത്തിയിരിക്കുന്നു ഇന്ത്യ.
മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്. പാര്‍ട്ടിയില്‍ നിന്ന് ചിലരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരണമെന്നും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്നു.
കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയ പല പ്രമുഖരെയും മോദി അവഗണിച്ചു എന്ന ആക്ഷേപവും നിലവിലുണ്ട്. ഇതുവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മധ്യപ്രദേശില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കുള്‍പ്പടെ അതൃപ്തിയുണ്ടെന്നാണ് സൂചന. ഡല്‍ഹി നഗരത്തില്‍ ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകസമരം തീര്‍ക്കാനാവാത്തതിലും സംഘപരിവാര്‍ സംഘടനകള്‍ക്ക് അമര്‍ഷമുണ്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
പഞ്ചാബില്‍ ബിജെപി നിലംതൊടില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണം ഏറെ മോശമാണണെന്നും പാര്‍ട്ടി അവിടെ പിന്നോട്ടുപോയെന്നുമാണ് വിമര്‍ശനം. അടുത്തവര്‍ഷം അവസാനം ഗുജറാത്തും ഹിമാചല്‍പ്രദേശും തെരഞ്ഞെടുപ്പിലേക്ക് പോകും. പഞ്ചാബ് ഒഴികെ എല്ലായിടത്തും ഭരണം ഇപ്പോള്‍ ബിജെപിക്കാണ്.
ബിഎസ്പിയും സമാജ് വാദിയും തിരികെ വരാനുള്ള സാധ്യത ഉത്തര്‍പ്രദേശില്‍ ഉണ്ടാകുമോ എന്നതാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ആശങ്ക. കേരളത്തിലെ ഉള്‍പ്പടെ തെരഞ്ഞടുപ്പ് ഫലത്തെക്കുറിച്ചും രണ്ടു ദിവസത്തെ യോഗം വിലയിരുത്തുന്നുണ്ട്. കേരളത്തില്‍ അഞ്ചു സീറ്റു പിടിക്കും എന്ന അവകാശത്തില്‍ കോടികള്‍ ഒഴുക്കിയിട്ടും മോദിയും അമിത് ഷായും നേരിട്ടെത്തിയിട്ടും വട്ടപ്പൂജ്യമായിരുന്നു ഫലം. മന്ത്രിസഭ പുനസംഘടന അടുത്ത മാസം വളിച്ചു ചേര്‍ക്കാന്‍ ആലോചിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് ഉണ്ടാകാനാണ് സാധ്യത.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഏറെക്കാലമായി അകല്‍ച്ചയിലാണ്. യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം പിറന്നാള്‍ ആശംസ നേരാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി താല്‍പര്യപ്പെട്ടില്ല. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാല്‍ ഹിന്ദു സംഘടനകളും സന്യാസി മുഖ്യന്‍മാരും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള സാഹചര്യത്തില്‍ യോഗിയെ മാറ്റിയില്ലെങ്കിലും യു.പി മന്ത്രിസഭയില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























