പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അണ്‍ലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചും പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചേക്കും.
കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ വരുന്നത് .കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല
വാക്സീൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുമെന്നാണ് സൂചന ..വിദേശ വാക്സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്...
https://www.facebook.com/Malayalivartha


























