Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവർക്ക് ടെസ്റ്റ് വേണ്ടാ! ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി

07 JUNE 2021 02:23 PM IST
മലയാളി വാര്‍ത്ത

ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... യാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ തന്നെ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട് എന്നതാണ്. എന്നാല്‍ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ വാക്സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൂടെ കൊവിഡ്-19നെതിരായ വാക്‌സിനേഷൻ ആരംഭിച്ചതോടെ കൊവിൻ പോർട്ടലിൽ സൗകര്യമുള്ള ഒരു വാക്‌സിനേഷൻ സമയവും, ദിവസവും (സ്ലോട്ട്) കണ്ടെത്തുക ഏറെ ശ്രമകരമായ പ്രവർത്തിയായിട്ടുണ്ട്. ധാരാളം ജനങ്ങൾ ഇപ്പോൾ വാക്സിനേഷനായി സ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇതിനിടെ കൊവിൻ പോർട്ടലിൽ ഒഴിവുള്ള സ്ലോട്ടുകൾ ഓരോന്നോരോന്നായി തപ്പിയെടുക്കുക എളുപ്പമല്ല. അതെ സമയം ഈ പ്രവർത്തി ലഘൂകരിക്കുന്ന ധാരാളം വെബ്‌സൈറ്റുകൾ വിവിധ ഡെവലപ്പർമാർ തയ്യാറാക്കിയിട്ടുണ്ട്. കൊവിൻ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്നത് വേഗത്തിലാക്കാൻ ഈ വെബ്‌സൈറ്റുകൾ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

ടെലിഗ്രാം ചാറ്റ് പോലെ ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റി നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് അയയ്ക്കും വിധമാണ് ഈ വെബ്‌സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്. കൊവിൻ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്ന പ്രവർത്തി തന്നെ ലളിതം എന്നിരിക്കെ ഇത്തരം വെബ്‌സൈറ്റുകൾ ഒഴുവുള്ള സ്ലോട്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സഹായിക്കുന്നു. ഒഴിവുള്ള സ്ലോട്ടുകൾ മനസ്സിലാക്കാൻ മാത്രമേ ഈ തേർഡ് പാർട്ടി വെബ്‌സൈറ്റുകൾ സഹായിക്കൂ.

രെജിസ്റ്റർ ചെയ്യാൻ കൊവിൻ പോർട്ടലിൽ തന്നെ കയറണം.ഡെവലപ്പർ ആയ അമിത് അഗർവാൾ ആണ് ഓപ്പൺ സോഴ്സ് വാക്‌സിൻ ട്രാക്കർ ആയ കൊവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യയ്ക്ക് പിന്നിൽ. നിങ്ങളുടെ തൊട്ടടുത്തുള്ള വാക്‌സിനഷൻ കേന്ദ്രത്തിലെ ഒഴിവുള്ള സ്ലോട്ട് മനസ്സിലാക്കി നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അയക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends