Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മദ്യപിച്ച് നിവർന്ന് നിൽക്കാനാകാതെ വരനും കൂട്ടരും ; വധുവിനോട് ഡാൻസ് കളിക്കണമെന്ന് ആവശ്യപ്പെട്ട് വഴക്ക്, ഒടുവിൽ വിവാഹം വേണ്ടെന്നുവച്ച് വധു ; അഭിനന്ദനവുമായി പോലീസ്

07 JUNE 2021 03:29 PM IST
മലയാളി വാര്‍ത്ത

വിവാഹാഘോഷങ്ങൾക്ക് എന്നും പവിത്രത കാണുന്ന രാജ്യമാണ് നമ്മുടേത്. സംസ്കാരത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഒന്നായത് കൊണ്ടുതന്നെ, അതിനൊരു പവിത്രതയുണ്ട്. സ്ഥലങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും വ്യത്യാസം കൊണ്ട് വിവാഹാഘോഷം പലയിടത്തും വ്യത്യാസപ്പെടാറുണ്ട്. എന്നാൽ, വളരെ വിചിത്രമായി അവസാനിച്ച ഒരു വിവാഹാഘോഷമാണ് ഇപ്പോൾ ശ്രദ്ധേയമായിരിയ്ക്കുന്നത്.

 

വിവാഹദിനത്തില്‍ വരനും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ടതിനെ തുടർന്ന് വിവാഹം വേണ്ടെന്ന് വച്ച വധുവിന്റെ വാർത്തയാണത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ്. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സമാന സ്ഥിതിയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടതോടെ 22 കാരിയായ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു .

 

ഇതിനെത്തുടർന്ന് വരനെയും ബന്ധുക്കളേയും വധുവിന്‍റെ വീട്ടുകാര്‍ ബന്ധികളാക്കി. വിവാഹ സമ്മാനമായി നല്‍കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്‍കാന്‍ വരന്‍റെ വീട്ടുകാര്‍ തയ്യാറാവാതെ വന്നതോടെയാണ് ഇവരെ ബന്ധികളാക്കിയത്

 

 

വരന്‍റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രയാഗ് രാജിലെ പ്രതാപ്ഗഡ് നഗരത്തിലെ തിക്രിയിലാണ് സംഭവം. രവീന്ദ്ര പട്ടേല്‍ എന്നയാളുമായിട്ടായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തില്‍ മദ്യപിച്ച് നില തെറ്റിയാണ് വരനും സുഹൃത്തുക്കളും വേദിയിലെത്തിയത്. മണ്ഡപത്തിലും മറ്റുമായി മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയും പ്രതികരിക്കാൻ തുടങ്ങി. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു രവീന്ദ്ര പട്ടേലിനോട് പറഞ്ഞു.

 

ഇതില്‍ കുപിതനായ ഇയാള്‍ വേദിയില്‍ വച്ച് വധുവിനോട് കലഹിക്കാന്‍ തുടങ്ങുകയായിരുന്നു . ഇതോടെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനാല്‍ സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന നിലപാടായിരുന്നു വരന്‍റെ ബന്ധുക്കള്‍ സ്വീകരിച്ചത്.

 

ഇതോടെ ഇവരെ വധുവിന്‍റെ വീട്ടുകാര്‍ ബന്ധനത്തിലാക്കി. വരന്‍ പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തിയിട്ടും വിവാഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കണമെന്ന് പൊലീസും വ്യക്തമാക്കി. പണം തരില്ലെന്നായിരുന്നു ആദ്യം വരൻ രവീന്ദ്രപട്ടേലും ബന്ധുക്കളും അറിയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പണവും സമ്മാനങ്ങളും വധുവിന് തിരികെ നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇവ തിരികെ നൽകി വരനും കുടുംബവും മടങ്ങി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (43 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends