രാജ്യത്ത് കൊറോണാ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി: B.1.1.28.2 എന്ന് പേരിട്ടിരിക്കുന്ന കൊറോണ വൈറസിന് രാജ്യത്ത് നേരത്തെ കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദവുമായി സാദൃശ്യം

രാജ്യത്ത് വീണ്ടും ഞെട്ടിക്കുന്ന കണ്ടെത്തൽ. രണ്ടാം തരംഗം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും മുക്തമാക്കുന്നതിനു മുന്നേയാണ് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്.
B.1.1.28.2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കൊറോണ വൈറസിന് രാജ്യത്ത് നേരത്തെ കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദവുമായി സാദൃശ്യമുണ്ട് എന്നകാര്യം ശ്രദ്ധേയം. ആല്‍ഫ വകഭേദത്തെക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും എടുത്ത സ്രവ പരിശോധനയിലാണ് പുതിയ ഇനം വൈറസിനെ സ്ഥിരീകരിച്ചത്. പന്നിയെലികളിൽ മുമ്പ് കണ്ടെത്തിയിട്ടുള്ള വൈറസ് മനുഷ്യരിൽ ശരീര
ശോഷണത്തിനും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പുതിയ പഠനം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























