'അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവാണ് ഇന്ധനവില വര്‍ധനവിന് കാരണം'; ഇന്ധന വിലവർദ്ധനവിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ക്രൂഡ് ഓയില്‍ വില വര്‍ധനവാണ് രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളും ഡീസലും വിലകൂടുകയാണ്. ജി.എസ്.ടിക്ക് കീഴിലേക്ക് കൊണ്ടുവന്നാല്‍ ഇന്ധനവില കുറഞ്ഞേക്കാം. എന്നാല്‍ ജി.എസ്.ടി കൗണ്‍സിലാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 70 ഡോളര്‍ കടന്നിരിക്കുകയാണ്. 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ വിലക്കയറ്റം ഇന്ത്യയിലെ ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 100 രൂപ കടന്നിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും തിരുവനന്തപുരത്തെ പാറശ്ശാലയിലുമാണ് പെട്രോള്‍ വില സെഞ്ച്വറിയടിച്ചത്. ബത്തേരിയില്‍ 100 രൂപ 24 പൈസയായിരിക്കുകയാണ്. പാറശ്ശാലയില്‍ 101 രൂപ 14 പൈസയാണ് പ്രീമിയം പെട്രോളിന് നല്‍കേണ്ടത്.
തിരുവനന്തപുരത്ത് സാധാരണ പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി.
https://www.facebook.com/Malayalivartha


























