ബി.എസ്. യെദിയൂരപ്പ പുറത്തേക്കോ ? മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന;

കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടതായി സൂചന. പ്രമുഖ ദേശീയ മാധ്യമമാണ് ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അസംതൃപ്തരായ ഒരുകൂട്ടം നേതാക്കള്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പകരം പുതിയ നേതാവിനുെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും.
കര്‍ണാടകത്തില്‍ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് വ്യാഴാഴ്ച പറഞ്ഞത്. യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
യെദ്യൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു വിഭാകത്തിന്റെ ആവശ്യം . കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പയും അറിയിച്ചിരുന്നു. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha

























