അപമാനിച്ച പൂവാലനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മാപ്പു പറയിക്കാന്‍ പൊതിരെ തല്ലി പെണ്‍കുട്ടി
യുവതി ഒരു പൂവാലനെ കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ സ്വല്പം കഠിനമെന്ന് തോന്നും. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുണ്ടുതാനും. പൊലീസിന്റെ സാന്നിധ്യത്തില്‍ പൂവാലനെ മര്‍ദ്ദിച്ച യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് ശല്യം ചെയ്ത യുവാവിനെ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരുടെ അനുവാദത്തോടെ പെണ്‍കുട്ടി കൈകാര്യം ചെയ്തത്. സ്കൂളിലേയ്ക്ക് പോകും വഴി തന്നെ ശല്യം ചെയ്ത യുവാവിനെയാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി തന്നെശല്യം ചെയ്ത ആളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നത്. ഇടയ്ക്ക് ഷൂ ഊരിയും ഇയാളെ തല്ലുന്നുണ്ട്. പെണ്‍കുട്ടികളെ സ്ഥിരം ശല്യം ചെയ്യുന്നയാളാണ് വീഡിയോയിലെ യുവാവെന്ന് ദേശീയ ചാനലുകള്‍ പറയുന്നു.
പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ പണി കിട്ടുമെന്ന താക്കീതായി മാറുകയാണ് ഈ വീഡിയോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha