കുട്ടി മരിച്ചെങ്കിലേ അത് അച്ഛന്റെ കുഴപ്പം കൊണ്ടാ...
കാര്‍ ഇടിച്ച് ഒരു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ബോളിവുഡ് താരം ഹേമമാലിനി രംഗത്ത്. മരിച്ച കുട്ടിയുടെ അച്ഛന് ഗതാഗത നിയമം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. ഗതാഗത നിയമം പാലിച്ചിരുന്നെങ്കില്‍ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും ഹേമമാലിനി വ്യക്തമാക്കി. ട്വിറ്ററിലാണ് ഹേമമാലിനി കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹേമമാലിനിയുടെ അഭിപ്രായ പ്രകടനം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ ദൗസയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹേമമാലിനി സഞ്ചരിച്ചിരുന്ന കാര്‍ ദൗസയില്‍ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും ഹേമമാലിനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹേമമാലിനി മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് ആരോപണവും ഉണ്ടായിരുന്നു. ഹേമമാലിനി അമിത വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha