വ്യാപം നിയമന അഴിമതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടി
മദ്ധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കുംഭകോണം സുപ്രീം കോടതി സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് ഉത്തരവായി. നിയമന അഴിമതിയും അതിനോടനുബന്ധിച്ച് ദുരൂഹമായുണ്ടായ തുടര്‍മരണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത തിങ്കളാഴ്ച സി.ബി.ഐയ്ക്ക് കൈമാറുമെന്നും ജൂലായ് 24നകം ഏജന്‍സി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
വ്യാപം നിയമന തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പരാതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുടെ പ്രതികരണം കോടതി ആരാഞ്ഞു. ഗവര്‍ണര്‍ക്കെതിരെ കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha