വഞ്ചനാ കേസില്‍ എ.എ.പി എം.എല്‍.എ മനോജ് കുമാര്‍ അറസ്റ്റില്‍
വഞ്ചനാ കേസില്‍ എ.എ.പി എം.എല്‍.എ മനോജ് കുമാര്‍ അറസ്റ്റില്‍. വ്യാജ രേഖ ചമച്ച് സ്ഥലം തട്ടിയെടുതെന്നാണ് കേസ്. കേംണ്ട്ലിയില് നിന്നുള്ള എം.എല്‍.എയാണ് മനോജ് കുമാര്‍. വഞ്ചനാ കേസും തട്ടിപ്പ് കേസുകളും അടക്കം ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ മനോജ് കുമാറിനെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
വ്യാജ ബിരുദ കേസില്‍ നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ് തൊമര്‍ അറസ്റ്റിലായതിന് പിന്നാലെ മനോജ് കുമാറിന്റെ അറസ്റ്റ് എ.എ.പി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha