നരേന്ദ്ര മോദി-നവാസ് ഷെരിഫ് കൂടിക്കാഴ്ച തുടങ്ങി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും നവാസ് ഷെരീഫിനൊപ്പം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.
ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബെ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന് ലഖ്വിയെ ജാമ്യത്തില്‍വിട്ട പാക് നടപടി മോദി ചര്‍ച്ചയ്ക്കിടെ ഉന്നയിച്ചേക്കും.
ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന്(എസ്.സി.ഒ.) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും നവാസ് ഷെരീഫും റഷ്യയിലെത്തിയത്. എസ്.സി.ഒ. സമ്മേളനത്തില്‍ നിരീക്ഷകരായാണ് ഇരുവരും പങ്കെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha