ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു

168 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും വിമാനത്തിന്റെ ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കാലത്ത് 6.22നാണ് സംഭവം.
മുംബൈയില്‍ നിന്ന് വന്ന വിമാനം നിലത്തിറങ്ങിയ ശേഷം ടെര്‍മിനലിനു സമീപത്തേക്ക് വരുമ്പോഴാണ് അപകടം. എയറോബ്രിഡ്ജ് ഓപറേറ്റര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വളരെ വേഗം ബ്രിഡ്ജ് ചലിപ്പിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. യാത്രക്കാരെ വിമാനത്തിനു പിറകിലെ വാതില്‍ വഴി ഗോവണിയിലൂടെ പുറത്തിറക്കി. ഇതേ തുടര്‍ന്ന് ഗോ എയറിന്റെ പോര്‍ട്ബ്‌ളെയറിലേക്കുള്ള ഷെഡ്യൂള്‍ റദ്ദാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























