100 രൂപ നോട്ടുകളില്‍ പുതിയ നമ്പറിങ് രീതി തുടങ്ങി

കറന്‍സി നോട്ടുകളില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനു പുതിയ രീതി പ്രാബല്യത്തിലായി. ആദ്യ ഘട്ടമായി 100 രൂപാ നോട്ടുകളില്‍ പുതിയ നമ്പറിങ് സീരിസ് തുടങ്ങി. നമ്പര്‍ പാനലിലെ നമ്പറുകള്‍ ഇനി വലിപ്പത്തിന്റെ ആരോഹണ ക്രമത്തിലാകും രേഖപ്പെടുത്തുന്നത്.
ആദ്യ മൂന്നു നമ്പറുകള്‍ ഒരേ വലിപ്പത്തിലും പിന്നീടുള്ളവ ചെറുതില്‍നിന്നു വലുതിലേക്ക് എന്ന രൂപത്തിലുമാകും രേഖപ്പെടുത്തുക. ബാങ്ക് നോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ വേഗം കാണത്തക്കവിധത്തിലാകും പുതിയ നമ്പറിങ് സംവിധാനം. ഇതു പൊതുജനങ്ങള്‍ക്കു കള്ളനോട്ടുകള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നു.
പുതിയ നമ്പറിങ് സീരിസ് പ്രാബല്യത്തിലായാലും പഴയ നോട്ടുകള്‍ക്ക് മൂല്യത്തില്‍ മാറ്റമുണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. മറ്റു നോട്ടുകളിലും പുതിയ നമ്പറിങ് രീതി വൈകാതെ വരുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























