ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ വധിച്ചു

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലൂടെ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരു തീവ്രവാദിയെ വധിച്ചതായി മുതിന്ന സൈനിക അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയില്‍ കേരന്‍ സെക്ടറിലും ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. മേയ് 25, മേയ് 31, ജൂണ്‍ 6 എന്നീ ദിവസങ്ങളില്‍ കുപ്‌വാര ജില്ലയിലെ താങ്ധാര്‍ സെക്ടറിലുള്ള നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമങ്ങളും സൈന്യം തകര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























