സാനിയയോട് വിവേചനംകാട്ടിയ ബിബിസിയെക്കൊണ്ട് മാപ്പുപറയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

സാനിയയെ അംഗീകരിക്കാന്‍ ബിബിസിക്ക് മടി. അവസാനം മാപ്പും പറഞ്ഞു. വിംബിള്‍ഡന്‍ ഡബിള്‍സില്‍ ജേതാവായി രാജ്യത്തിന് അഭിമാനമായ സാനിയ മിര്‍സയോട് വിവേചനം കാട്ടിയ ബിബിസി ന്യൂസിനെക്കൊണ്ട് ക്ഷമ പറയിപ്പിച്ച് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. ലണ്ടനില്‍ നടന്ന വിംബിള്‍ഡന്‍ മത്സരത്തില്‍ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ സ്വിസ് താരം മാര്‍ട്ടിനാ ഹിന്‍ഗിസിനൊപ്പം സാനിയ കിരീടമണിഞ്ഞതിന് പിന്നാലെ ബിബിസി നടത്തിയ ട്വീറ്റാണ് വിവാദമായത്.
വിംബിള്‍ഡന്‍ ഡബിള്‍സില്‍ ഹിന്‍ഗിസ് വിജയിച്ചുവെന്നായിരുന്നു മത്സരശേഷം ബിബിസി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പെട്ട സ്മൃതി ഇറാനി \'എന്താ സാനിയ വിജയിച്ചില്ലേയെന്ന്\' ബിബിസിയോട് മറുചോദ്യം ഉന്നയിച്ചു. ഇറാനിയുടെ മറുപടി ശ്രദ്ധയില്‍പെട്ടതോടെ തങ്ങള്‍ക്കുപറ്റിയ പിഴവില്‍ മാപ്പുപറഞ്ഞ ബിബിസി \'ഇന്ത്യയുടെ സാനിയ മിര്‍സ മാര്‍ട്ടിന ഹിന്‍ഗിസിനോടൊപ്പം വിംബിള്‍ഡണ്‍ ഡബിള്‍സില്‍ വിജയിച്ചു\'എന്ന് വീട്ടും ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























