കുഞ്ഞിന്റെ വിരല്‍ ചെത്തിക്കളഞ്ഞ നഴ്‌സ് സംഭവം മറയ്ക്കാന്‍ മുറിഞ്ഞ വിരല്‍ ചവറ്റുകൊട്ടയില്‍ കളഞ്ഞു!

ചികിത്സാ പിഴവിന് ഞെട്ടിക്കുന്ന ഒരു ഉദാഹരണം പശ്ചിമബംഗാളില്‍ നിന്ന്! ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിന്റെ അശ്രദ്ധ മൂലം എട്ടു ദിവസം പ്രായമുളള കുഞ്ഞിന്റെ തളളവിരല്‍ നഷ്ടമായി. ബാന്‍ഡേജ് നീക്കംചെയ്യുന്നതിനിടയില്‍ ഉണ്ടായ അബദ്ധം്്് മറയ്ക്കാന്‍ നഴ്‌സ് മുറിഞ്ഞ വിരല്‍ ചവറ്റുകൊട്ടയില്‍ കളഞ്ഞു!
അതിസാരം ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ ആറിന് ആണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്പ് നല്‍കുന്നതിനായി ഇടതു കൈയില്‍ ബാന്‍ഡേജ് ഇട്ടിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് കത്രികയുപയോഗിച്ച് ബാന്‍ഡേജ് നീക്കം ചെയ്തപ്പോള്‍ വിരലും മുറിച്ചുമാറ്റുകയായിരുന്നു. നിലത്ത് വിരല്‍ അറ്റുവീണതുകണ്ട് കുഞ്ഞിന്റെ മാതാവ് നിലവിളിച്ചപ്പോള്‍ നഴ്‌സ് കത്രിക കഴുകി വൃത്തിയാക്കിയ ശേഷം മുറിഞ്ഞ വിരല്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു.
ആശുപത്രിയധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടിയുടെ വിരല്‍ തുന്നിച്ചേര്‍ക്കാനായി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നഴ്‌സിനെതിരെ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. രാഖി സര്‍ക്കാര്‍ എന്ന നഴ്‌സാണ് കുട്ടിയോട് ക്രൂരത കാട്ടിയതെന്ന് ആശുപത്രിയധികൃതര്‍ തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























