സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന് റെയില്‍വെ; 25 ലക്ഷത്തിന് നാട്ടുകാര്‍ നിര്‍മിച്ചു ഒരു റെയില്‍വെ സ്‌റ്റേഷന്‍

ഹരിയാനയിലെ സുന്ദര്‍പൂര്‍ ഗ്രാമവാസികളും ബ്രാഹ്ഖുര്‍ദ് ഗ്രാമവാസികളും യാത്രസൗകര്യമില്ലാതെ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി.. റെയില്‍വെ പാളം കടന്നുപോകുന്ന നാടായിട്ടും അവരുടെ ഗ്രാമത്തില്‍ ട്രെയിനൊന്നുനിര്‍ത്താന്‍ അടുത്തെങ്ങും ഒരു സ്‌റ്റേഷന്‍ പോലുമില്ല.. നല്ല റോഡുമില്ല. പല തവണ പ്രശ്‌നം ജില്ലാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അതിനായി മാത്രം പലതവണ ഗ്രാമീണര്‍ നടന്നത് 12 കിലോമീറ്ററായിരുന്നു.
ജിന്ദ്പാനിപത്ത് റെയില്‍ റൂട്ട് കടന്നുപോകുന്ന തങ്ങളുടെ ഗ്രാമത്തില്‍ ഒരു റെയില്‍വെ സ്‌റ്റേഷന്‍ നിര്‍മ്മിച്ച് നല്‍കണമെന്ന അപേക്ഷയുമായും അവര്‍ നിരവധി തവണ അധികാരികളെ സന്ദര്‍ശിച്ചു. പക്ഷേ പുതിയൊരു സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് ഫണ്ടില്ലെന്നായിരുന്നു റെയില്‍വെയുടെ മറുപടി.
നിരാശതോന്നി തിരിച്ചിറങ്ങിയെങ്കിലും ഈ ഗ്രാമീണരുടെ നിശ്ചയദാര്‍ഢ്യത്താല്‍ അവസാനം ഒരു റെയില്‍വെ സ്‌റ്റേഷന്‍ ഉയരുകയായിരുന്നു. സുന്ദര്‍പൂര്‍, ബ്രാഹ് ഖുര്‍ദ് ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം കൂടി സമാഹരിച്ച 25 ലക്ഷം കൊണ്ട് അവര്‍തന്നെ ഒരു സ്‌റ്റേഷനും പ്ലാറ്റ്‌ഫോമും നിര്‍മ്മിച്ചു.
സ്‌റ്റേഷന്‍ റെഡിയാണെന്ന് റെയില്‍വെ അധികൃതര്‍ക്ക് മനസ്സിലായതോടെ അവിടെ ട്രെയിനിന് സ്‌റ്റോപ്പും അനുവദിക്കേണ്ടി വന്നു. ഗ്രാമവാസികളുടെ ഒത്തൊരുമയ്ക്കും കഠിനപ്രയത്‌നത്തിനും മുന്നില്‍ അവസാനം റെയില്‍വെയ്ക്ക് മുട്ടുമടക്കേണ്ടിവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























