ജമ്മുകാശ്മീരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു

ജമ്മുകശ്മീരില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ബഷീര്‍ അഹമ്മദ് ദാര്‍ എന്ന മുന്‍ പോലീസ് ഉദേയാഗസ്ഥനാണ് കൊല്ലപ്പെട്ടത്. കുല്‍ഗം ജില്ലയിലാണ് സംഭവം, ബൈക്കിലെത്തിയ തീവ്രവാദികള്‍ ബഷീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അഷ്മുജി പ്രദേശത്തെ മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങി വരവെ ബൈക്കിലെത്തിയ സംഘം ബഷീറിനഌനേരെ വെടി വയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീറിനെ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























