കരുത്തരായ നൂറു വനിതകളെ കണ്ടെത്താന്‍ ഫേസ്ബുക്ക് മത്‌സരം

സ്വന്തം മേഖലയില്‍ കഴിവു തെളിയിച്ച വനിതയാണോ നിങ്ങള്‍. എങ്കില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് തിരഞ്ഞെടുക്കുന്ന 100 വനിതകളിലൊരാളായി മാറാന്‍ അവസരം വരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയവും ഫേസ്ബുക്കും ചേര്‍ന്നാണ് മികച്ച വനിതകളെ തിരഞ്ഞെടുക്കുന്നത്.
സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച വനിതകളെ ആദരിക്കാനുള്ള ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. മറ്റുള്ളവര്‍ക്ക് മാതൃകയായ, കരുത്തു തെളിയിച്ച വനിത തങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ ഫേസ്ബുക്ക് പേജിലൂടെ നോമിനേറ്റ് ചെയ്യാം. ഇന്നു മുതല്‍ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക്പേജ് ഫേസ്ബുക്ക്.കോം/മിനിസ്ട്രിഡബ്ലിയുസിഡി-യില്‍ ഇതിനായി സൗകര്യമൊരുക്കും. ആരെയാണോ നോമിനേറ്റ് ചെയ്യുന്നത് അവരുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ഫോട്ടോകള്‍ അല്ലെങ്കില്‍ ചെറു വീഡിയോ ക്‌ളിപ്പിംഗ് അപ്‌ലോഡ് ചെയ്യണം. സെപ്തംബര്‍ 30വരെയാണ് അവസരം. ഇങ്ങനെ നോമിനേറ്റ് ചെയ്യപ്പെട്ട വനിതകളില്‍ നിന്ന് മികച്ച 200 പേരെ നവംബര്‍ ഏഴിന് നടക്കുന്ന വോട്ടിംഗിലൂടെ തിരഞ്ഞെടുക്കും. പ്രത്യേക ജൂറിക്കാണ് അവസാന നൂറു പേരെ തിരഞ്ഞെടുക്കാനുള്ള ദൗത്യം. ഡിസംബറിലാണ് നൂറുപേരുടെ പേരുകള്‍ പ്രഖ്യാപിക്കുക. ജനുവരി 26ന് ഡല്‍ഹിയില്‍ വച്ച് അവരെ ആദരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























