അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് ബുധനാഴ്ച രാവിലെ 8.55 മുതല്‍ പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവയ്ക്കുകയായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























