ഡല്‍ഹിയില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ ഒരു സ്‌കൂളിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ് നിവാസ് മാര്‍ഗിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ സ്‌കൂളിലെ സെക്യുരിറ്റി ജീവനക്കാരായ അനില്‍, സുനില്‍ കുമാര്‍ എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തുമുറിച്ച നിലയില്‍ സെക്യൂരിറ്റി ക്വാര്‍ട്ടേഴ്‌സിലാണു മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. മോഷണശ്രമമാകാം കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























