പെട്രോള്‍, ഡീസല്‍ വില രണ്ടുരൂപ കുറച്ചു, പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചു. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണിത്. പുതിയ വില ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇറാനില്‍ നിന്നുള്ള എണ്ണകയറ്റുമതി വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് വില കുറയാനിടയാക്കിയത്. ജൂലായ് ഒന്നിനാണ് പെട്രോളിനും(31 പൈസ) ഡീസലിനും(71 പൈസ) അവസാനമായി വിലകുറച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























