സ്വര്‍ണ്ണക്കടത്ത്: ശ്രീലങ്കന്‍ യുവതി ചെന്നൈയില്‍ പിടിയില്‍

അനധികൃതമായ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ യുവതി ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ജുവൈറിയ (33) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു കിലോ സ്വര്‍ണം പിടിച്ചെടുത്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്നാണ് ഇന്നലെ രാത്രി ഇവര്‍ ചെന്നൈയിലെത്തിയത്. വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























