കാശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ ഒരു മരണം, നിരവധി പേര്‍ കുടുങ്ങികിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ജമ്മു കാശ്മീരിലെ സോനാമാര്‍ഗിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരു മരണം. നാല് പേരെ കാണാതായി. മലയാളികള്‍ അടക്കം നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ഗംഗാഞ്ജിറിനടുത്തുള്ള കേല്ലന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ഇതേ തുടര്‍ന്ന് ശ്രീനഗര്‍ലേ ദേശീയപാത അടച്ചു.
ഇഖ്ര നസീര്‍ എന്ന കൗമാരക്കാരിയാണ് മരിച്ചത്. കേല്ലന്‍ ഗ്രാമവാസികളായ രണ്ട് പേരേയും ഗംഗാഞ്ജിറിലുള്ള രണ്ട് തൊഴിലാളികളേയുമാണ് കാണാതായത്. ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. നാല് സ്‌പെയിന്‍ സ്വദേശികളേയും രണ്ട് സിവില്‍ എഞ്ചിനീയര്‍മാരേയും സൈന്യം രക്ഷപെടുത്തി. രക്ഷപെടുത്തിയവരെ താല്‍ക്കാലിക കാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ബസുകള്‍ ഒഴുകിപ്പോയി. ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സോനാമാര്‍ഗില്‍ മണ്ണിടിച്ചിലും ഉണ്ടായി. അമര്‍നാഥ് യാത്ര നടത്തുന്ന വഴിയിലുള്ള ഒരു പാലം തകര്‍ന്ന് വീണു. ഇവിടെ ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























