രാജസ്ഥാനിലെ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

രാജസ്ഥാനിലെ പൊലീസ് സ്‌റ്റേഷനില്‍ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. 30 കാരിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ചിദ്വ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കാവല്‍പുരയിലെ എ.എസ്.ഐ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പലതവണ ഇയാള്‍ തന്നെ ബലല്‍സംഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ യുവതിയെ ഇന്നലെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























