പരീക്ഷയെഴുതുന്നവര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതിനെതിരെ ഹര്‍ജി

ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കു ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്കു \'ഡ്രസ് കോഡ്\' ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇസ്‌ലാം മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു പാലക്കാട് ഒലവക്കോട് സ്വദേശി നദ റഹിം ആണു കോടതിയിലെത്തിയത്.
25 നു നടക്കുന്ന പരീക്ഷയ്‌ക്കെത്തുന്നവര്‍ക്കുള്ള ഡ്രസ് കോഡിനെക്കുറിച്ചു ഹാള്‍ടിക്കറ്റില്‍ പറയുന്നുണ്ട്. അരക്കയ്യന്‍ ഷര്‍ട്ട്/ ടി ഷര്‍ട്ട്/ കുര്‍ത്ത, ട്രൗസര്‍/ സല്‍വാര്‍, വള്ളിച്ചെരുപ്പ് എന്നിവ ധരിച്ചു വരണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. മതാചാരപ്രകാരം ഹിജാബ് ധരിച്ചെത്തിയാല്‍ പരീക്ഷയെഴുതുന്നതു തടയുമോ എന്ന ആശങ്കയെത്തുടര്‍ന്നാണ് ഹര്‍ജി. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കു യുക്തിസഹമല്ലാത്ത രീതിയില്‍ വേഷവിധാനം നിഷ്‌കര്‍ഷിക്കുന്നതു നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























