ബസ്സില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കരുത്; ആന്ധ്രാസര്‍വകലാശാലകള്‍ വിവാദത്തില്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ബസ്പാസ്സില്‍ നിര്‍ദേശം നല്‍കി സദാചാരപോലീസ് ചമഞ്ഞ ആന്ധ്രയിലെ രണ്ടു സര്‍വകലാശാലകള്‍ വിവാദത്തില്‍. ഹൈദരാബാദിലും വിശാഖപട്ടണത്തുമുള്ള സര്‍വ്വകലാശാലകളാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ബസ്പാസ്സിന്റെ പിന്നില്‍ കൊടുത്തിരിക്കുന്ന നിബന്ധനകളിലാണ് ഒരുമിച്ചിരിക്കരുതെന്ന കര്‍ശനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. സംഗതി വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പെട്ടതോടെ സര്‍വ്വകലാശാല അധികൃതര്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. സര്‍വകലാശാലയുടെ സദാചാര പോലീസ് ചമയലിന് എതിരേ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുകയാണ്.
നേരത്തേ സദാചാര ഗുണ്ടായിസത്തിനെതിരേ ഒരു കൂട്ടം ആള്‍ക്കാര്‍ കേരളത്തില്‍ ആഹ്വാനം ചെയ്ത ചുംബന സമരങ്ങള്‍ കേരളത്തിനു പുറത്തെ കലാലയങ്ങളും ഏറ്റുപിടിച്ചിരുന്നു. പുറത്തെ കോളേജുകളിലെ ചില വിദ്യാര്‍ത്ഥികള്‍ വിവിധ ക്യാമ്പസുകളില്‍ ചുംബന സമരം നടത്തുകയും അതിനു വലിയ വിദ്യാര്‍ത്ഥി പിന്തുണ കിട്ടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























