ട്രെയിന്‍ സര്‍വ്വീസുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യാത്രക്കാരില്‍ നിന്നുള്ള പ്രതികരണശേഖരണം ഈ മാസം മുതല്‍

ഇതുവരെ ശുഭയാത്ര നേര്‍ന്നിരുന്ന റെയില്‍വേ ഇനി ട്രെയിനില്‍ യാത്ര ചെയ്ത് ഇറങ്ങുന്നവരോട് യാത്രയിലെ വിശേഷങ്ങളും ചോദിക്കും. ആരോട് പരാതി പറയും എന്നുപറഞ്ഞ് പരിഭവപ്പെടേണ്ട. വിളിക്കുന്ന റെയില്‍വേയോട് ട്രെയിനിലെ പോരായ്മകളെക്കുറിച്ച് ധൈര്യമായി പറയാം. റെയില്‍വേ സ്‌റ്റേഷനുകളിലും, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ഈ മാസം മുതല്‍ പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ശേഖരിക്കും. റെയില്‍വെയും ഉപയോക്താക്കളും തമ്മില്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ഇന്‍ട്രാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐവിആര്‍എസ്) നമ്പര്‍ + 91139 സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ആയിരിക്കും ഈ ജോലി നിര്‍വഹിക്കുക.
സ്‌റ്റേഷന്‍, പ്ലാറ്റ്‌ഫോം, തീവണ്ടി എന്നിവിടങ്ങളിലെ ശുചിത്വം, കാറ്ററിങ്ങിലെ ഗുണമേന്മ, ഏസിയുടെ കൂളിങ് നില, ഭക്ഷണ ഗുണമേന്മ, തീവണ്ടികളുടെ സമയ നിഷ്ടത, കിടപ്പുസാമഗ്രികളുടെ ഗുണമേന്മ എന്നീ ആറ് മേഖലകളിലായി യാത്രക്കാരുമായി മൊബൈല്‍ ഫോണിലൂടെ സംസാരിച്ചാകും പ്രതികരണങ്ങള്‍ ശേഖരിക്കുക.
ആറ് മേഖലകളില്‍ ചുരുങ്ങിയത് രണ്ട് സൗകര്യങ്ങളുടെ കാര്യത്തിലാകും യാത്രികര്‍ക്ക് പ്രതികരണം അറിയിക്കേണ്ടിവരിക. ഓരോ സൗകര്യവും നല്ലത് എന്നറിയിക്കാന്‍ മൊബൈല്‍ ഫോണില്‍ 2, തൃപ്തികരമെന്നറിയിക്കാന്‍ 1, തൃപ്തികരമല്ലെന്നറിയിക്കാന്‍ 0 എന്നും അമര്‍ത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























