പ്ലാസ്റ്റിക്ക് ദേശീയ പതാകകളുടെ ഉപയോഗം കേന്ദ്രം നിരോധിച്ചേക്കും; നടപടി പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം പരിഗണിച്ച്

പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റിപ്പബ്ലിക് ഡേ, ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്നിവയ്ക്ക് ശേഷം പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകള്‍ വഴിയില്‍ ഉപേക്ഷിച്ച് പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്ന് പരിസ്ഥിതി സ്‌നേഹികളായ ആളുകള്‍ സര്‍ക്കാര്‍ സമക്ഷം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദേശീയ പതാകകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
നേരത്തെ മുംബൈ ഹൈക്കോടതി പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിരോധിക്കുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നയരൂപീകരണം നടത്താനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























