ഈദിന് വിഷം കലര്‍ന്ന മധുര പലഹാരം നല്‍കി 18കാരന്‍ സുഹൃത്തിനെ കൊന്നു

ഒരേ പെണ്‍കുട്ടിയെ സ്‌നേഹിച്ചു, സുഹൃത്തിനെ ഒഴിവാക്കാനായി തിരഞ്ഞെടുത്തത് പെരുന്നാള്‍ ദിനം. ഈദ് ആഘോഷത്തിന്റെ ഭാഗമായി നലകിയ മധുര പലഹാരത്തില്‍ വിഷം കലര്‍ത്തി 18കാരനെ സുഹൃത്ത് കൊലപ്പെടുത്തി. താന ലിഷിദി ഗേറ്റ് പ്രദേശത്താണ് സംഭവം.
ഷബി എന്ന 18 കാരനെ സുഹൃത്തായ നയീം ആണ് മധുര പലഹാരത്തില്‍ വിഷം നല്‍കി കൊന്നത്. ഈദ് ആഘോഷത്തിനായി നയിം ഷബിയെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടുന്ന് മധുര പലഹാരങ്ങള്‍ നല്‍കിയ ശേഷം ഷബിയെ വീടിന് സമീപം നയീം ബൈക്കില്‍ കൊണ്ട് വിട്ടു.
വീട്ടിലെത്തിയ ഷബിയ്ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയും മാതാപിതാക്കള്‍ ഷബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഷബിയെ രക്ഷിക്കാനായില്ല. വിഷം കഴിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഷബിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് നയീമാണ് ഷബിയെ കൊന്നെന്ന് കണ്ടെത്തിയത്. ഇരുവരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു അതിനാല്‍ ഷബിയെ ഒഴിവാക്കാനായിട്ടാണ് നയിം വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























