ഡല്‍ഹിയില്‍ സര്‍ക്കാരും പോലീസ് മേധാവിയും കൊമ്പുകോര്‍ക്കുന്നു

അധികാര തര്‍ക്കത്തിന് പിന്നാലെ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും പോലീസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. ഡല്‍ഹിയില്‍ പൊതു നിരത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് കെജ്രിവാള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മറുപടിയുമായി പോലീസ് മേധാവി ബി.എസ്. ബസി രംഗത്തെത്തിയത്.
ഡല്‍ഹി പോലീസ് ഉത്തരവാദപ്പെട്ടിരിക്കുന്നത് ഒരു വ്യവസ്ഥിതിയോടാമെന്നും അല്ലാതെ ഒരു വ്യക്തിയോടെല്ലെന്നും ബി.എസ്. ബസി പറഞ്ഞു. ലെഫ്റ്റനന്റ്റ് ഗവര്‍ണര്‍ നജീബ് ജുന്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബസി നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ പൊതുനിരത്തില്‍ 19കാരി യുവാക്കളുടെ കത്തിക്കിരയായ സംഭവത്തില്‍ മോഡി സര്‍ക്കാരിന് എതിരെയും ഡല്‍ഹി പോലീസിന് എതിരെയും കടുത്ത പരാമര്‍ശങ്ങളുമായാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റുന്നുവെന്നും സുരക്ഷയുടെ ഉത്തരവാദിത്വമുള്ള മോഡി നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ ഡല്‍ഹി പോലീസിന്റെ അധികാരം ഡല്‍ഹി സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാകണമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























