Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, വ്യാപം, ലളിത് മോഡി വിഷയങ്ങളില്‍ സഭ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം, അഞ്ചാം സമ്മേളനത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍

21 JULY 2015 09:04 AM IST
മലയാളി വാര്‍ത്ത.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടങ്ങും. വ്യാപം ലളിത് മോഡി വിഷയങ്ങില്‍ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ മൂന്നു ബിജെപി മുഖ്യമന്ത്രിമാരുടെയും മൂന്നു കേന്ദ്ര മന്ത്രിമാരുടെയും രാജി എന്ന ആവശ്യത്തില്‍ നിന്നു കോണ്‍ഗ്രസ് പിന്നോട്ടില്ലന്ന നിലപാടിലാണ്. ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് തള്ളിയതോടെ 16-ാം ലോക്‌സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
മധ്യപ്രദേശിലെ \'വ്യാപ\'വും ലളിത് മോദി വിവാദവും ഛത്തീസ്ഗഡിലെ റേഷന്‍ അഴിമതിയും ദേശീയ, രാജ്യാന്തര മാനങ്ങളുള്ളവയാണെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തിലും പിന്നീടു സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലും പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചത്. \'വ്യാപം\' മധ്യപ്രദേശിലെ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തന്നെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയെയാണു ബാധിച്ചത്. കേസിലെ സാക്ഷികള്‍ ലക്‌നൗവിലും ഡല്‍ഹിയിലും ദുരൂഹസാഹചര്യത്തില്‍ മരിച്ചു സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ലോക്‌സഭാ ഡപ്യൂട്ടി വിപ് കെ.സി. വേണുഗോപാലും വ്യക്തമാക്കി. സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ വേണുഗോപാലായിരുന്നു കോണ്‍ഗ്രസ് പ്രതിനിധി
കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതു മുഖ്യമന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും രാജി തന്നെ. \'വ്യാപ\'ത്തില്‍ സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുന്‍പു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ രാജിവയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അന്വേഷണം തുടങ്ങിയ ശേഷവും ചൗഹാന്‍ അധികാരത്തില്‍ തുടരുന്നത് അനുവദിക്കാനാവില്ല. അഴിമതിപ്പണത്തിന്റെ പങ്കുപറ്റിയെന്ന ആരോപണത്തിനു വിധേയനായ കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനും പദവിയില്‍ തുടരരുത്.
ലളിത് മോദി പ്രശ്‌നത്തില്‍ ആദ്യ ചുവടായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതു രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും രാജിയാണ്. രാജ്യത്തെ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടി വിദേശത്തു കഴിയുന്ന സാമ്പത്തിക കുറ്റവാളി ലളിത് മോദിയെ സഹായിച്ച ഇരുവര്‍ക്കും പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് പ്രതിസ്ഥാനത്തു നില്‍ക്കുന്ന റേഷന്‍ അഴിമതിയിലും കോണ്‍ഗ്രസ് ദേശീയ മാനം കാണുന്നു. അഴിമതിയുടെ പങ്ക് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തും നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തും ലഭിച്ചെന്നു തെളിയിക്കുന്ന വിവാദ ഡയറിക്കുറിപ്പുകള്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. പ്രശ്‌നങ്ങളുടെ കുത്തൊഴുക്കിനിടെ, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണത്തിനു വിധേയയായ മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ രാജിയെന്ന ആവശ്യത്തിനു തെല്ലു വീര്യം കുറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (4 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (4 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (4 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (5 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (5 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (5 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (6 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (6 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (6 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (6 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (6 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (6 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (6 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (7 hours ago)

Malayali Vartha Recommends