മുംബൈ സ്‌ഫോടനകേസ് : മുഖ്യപ്രതി യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. 2013 മാര്‍ച്ചിലാണ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് മുംബൈയിലെ ടാഡ കോടതി മേമനെ ജൂലൈ 30 ന് തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു.
ടാഡ കോടതി വിധി നടപ്പാക്കാന്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് ആരാച്ചാരെ തേടുന്നതിനിടെയാണ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 1984 ലാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























