മുംബൈയില്‍ കനത്ത മഴ: നഗരം വെള്ളപൊക്ക ഭീഷണിയില്‍

മഴ കനത്തതോടെ മുംബൈ നഗരം വീണ്ടും വെള്ള പൊക്ക ഭീഷണിയില്‍. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളകെട്ടു മൂലം റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു.
മുംബൈ സ്‌റ്റേഷനില്‍ നിന്നുള്ള പ്രാദേശിക ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ 15 മുതല്‍ 20 മിനിറ്റ് വൈകിയാണ് സര്‍വീസ് നടത്തിയത്. സാന്താക്രൂസ്, കോളാബ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15.8 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























