രാത്രി ജോലിക്ക് സ്ത്രീകളും: മഹാരാഷ്ട്രയില്‍ നിയമ ഭേദഗതി വരുന്നു

നിയമങ്ങള്‍ മയപ്പെടുന്നു രാത്രി ജോലിക്ക് സ്ത്രീകളും വരും. മഹാരാഷ്ട്രയില്‍ ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും രാത്രി ഷിഫ്ടില്‍ ജോലിക്ക് സ്ത്രീകളെയും നിയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളുടെ ജോലി സുരക്ഷ ഉറപ്പാക്കാനുള്ള നിയമനിര്‍മ്മാണത്തിന്റെ ഒരുക്കത്തിലാണ് സര്‍ക്കാര്‍. രാത്രി ആറിനും പുലര്‍ച്ചെ ഏഴിനും മധ്യേയുള്ള സമയത്താണ് രാത്രി ഷിഫ്ട് ഏര്‍പ്പെടുത്തുക. അധിക ജോലിക്കും ഷിഫ്ടിനും അധിക പണം നല്‍കണമെന്ന വ്യവസ്ഥയും ബില്ലില്‍ കൊണ്ടുവരുന്നുണ്ട്.
ഫാക്ടറീസ് ആക്ട് 1948 ഭേദഗതി ബില്ലാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ബില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ബില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. 90 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി, ഓവര്‍ ടൈം ജോലി സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുന്നതിനാല്‍ ആണ് പരിഷ്‌ക്കരണങ്ങള്‍ വേഗത്തില്‍ എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























