കല്‍ക്കരിക്കേസ് : പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സുഷമ

കല്‍ക്കരിക്കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ പേജിലാണ് സുഷമ ഇക്കാര്യം വെളിപ്പെടുത്തിയത്. കല്‍ക്കരിക്കേസ് പ്രതി സന്തോഷ് ബഗ്രോദിയക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തന്നോട് ആവശ്യപ്പെട്ടത്.
ഈ നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സുഷമ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെതിരേ ആരോപണവുമായി സുഷമ സ്വരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























