ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ നിയമനം ലഫ്. ഗവര്‍ണര്‍ തള്ളി

ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ നിയമിച്ച നടപടി ലഫ്. ഗവര്‍ണര്‍ തള്ളി. നിയമനത്തില്‍ ലഫ്. ഗവര്‍ണറുടെ അനുമതി തേടാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടു ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണു നിയമനം തള്ളുന്നതായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് അറിയിച്ചത്.
ദില്ലി വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കു സ്വാതി മലിവാളിനെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസും ബിജെപിയും നേരത്തെ രംഗത്തെത്തിയിരുന്നു. ആംആദ്മി നേതാവ് നവീന്‍ ജയ്ഹിന്ദിന്റെ ഭാര്യയും അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകയുമായ സ്വാതി മലിവാളിന്റെ നിയമനം സ്വജനപക്ഷപാതമാണെന്നായിരുന്നു മറ്റു പാര്‍ട്ടികളുടെ ആരോപണം.
ആംആദ്മി നേതാവായിരുന്ന പ്രശാന്ത് ഭൂഷണും നിയമനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു നിയമനത്തിനെതിരെ ലഫ്. ഗവര്‍ണറും രംഗത്തെത്തിയത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിയമിക്കുന്നതില്‍ പാലിക്കേണ്ട നടപടികള്‍ നിയമനത്തില്‍ പാലിച്ചില്ലെന്നാണു ലഫ്. ഗവര്‍ണറുടെ ആരോപണം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ലഫ്.ഗവര്‍ണറുടെ അനുമതിയ്ക്കയച്ചില്ലെന്നും ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
ചീഫ് സെക്രട്ടറി, അഴിമതി വിഭാഗം അധ്യക്ഷന്‍ നിയമനങ്ങളില്‍ മുഖ്യമന്ത്രി ലഫ്. ഗവര്‍ണര്‍ തര്‍ക്കം തണുത്ത് തുടങ്ങുമ്പോഴാണു വനിതാ കമ്മിഷന്‍ അധ്യക്ഷയെച്ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉണ്ടാകുന്നത്. എന്തായാലും വനിതാ കമ്മിഷന്‍ അധ്യക്ഷ നിയമനത്തിലും തര്‍ക്കം രൂക്ഷമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























