Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഓക്സിജൻ ക്ഷാമത്താൽ എത്ര പേർ മരിച്ചു? രാജ്യത്തെ സംസ്ഥാനങ്ങളോട് ചോദിച്ച് കേന്ദ്രം....

27 JULY 2021 10:50 PM IST
മലയാളി വാര്‍ത്ത

രണ്ടാം കോവിഡ് തരംഗത്തിൽ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്നു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 13ന് വർഷകാല സമ്മേളനം അവസാനിക്കും മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു പാർലമെന്റിൽ അവതരിപ്പിക്കുമെന്നു റിപ്പോർട്ട് ചെയ്തു.

ഈ വർഷമാദ്യം രാജ്യത്തുണ്ടായ രണ്ടാംതരംഗം ആരോഗ്യ സംവിധാനങ്ങളെ തകിടം മറിച്ചിരുന്നു. ആശുപത്രി കിടക്കകൾ, മരുന്ന്, വാക്സീൻ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞു. മെഡിക്കൽ ഓക്സിജന്റെ ക്ഷാമമാണു വലിയ പ്രത്യാഘാതം സൃഷ്ടിച്ചത്. നിരവധി പേരാണു രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യത്താൽ മരിച്ചത്.

പല രാജ്യങ്ങളിൽനിന്നും ഓക്സിജൻ ഇറക്കുമതി ചെയ്യേണ്ടിയും വന്നു. ഗോവയിൽ മേയിൽ അഞ്ച് ദിവസങ്ങളിലായി എൺപതോളം പേർ സർക്കാർ ആശുപത്രിയിലും, ആന്ധ്രപ്രദേശ് തിരുപ്പതിയിലെ ആശുപത്രി ഐസിയുവിൽ 11 രോഗികളും ഓക്സിജൻ വിതരണത്തിലെ തടസ്സത്തെ തു‌ടർന്നു മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ രണ്ടു മണിക്കൂർ ഓക്സിജൻ വിതരണം മുടങ്ങിയതോടെ 7 പേരാണു മരിച്ചത്.

ഓക്സിജൻ വിതരണം സംബന്ധിച്ച പരാതികളുമായി നിരവധി സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. സപ്ലൈ ഉറപ്പാക്കാൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർക്കാർ ഏർപ്പാടാക്കി.

ഓക്സിജൻ ലഭ്യതക്കുറവു മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് ഡൽഹി സർക്കാർ ഉത്തരവിട്ട അന്വേഷണത്തിനെതിരെ കേന്ദ്രം കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഓക്സിജന്റെ അഭാവം മൂലം കോവിഡ് മരണമൊന്നും രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു കേന്ദ്രം ഈ മാസമാദ്യം പാർലമെന്റിൽ പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (9 minutes ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (26 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (1 hour ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (1 hour ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (1 hour ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (2 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (2 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (3 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

Malayali Vartha Recommends