ദേവയാനി ഖോബ്രഗഡെയുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി

ഇന്ത്യന്‍ ഐ.എഫ്.എസ് ഓഫീസര്‍ ദേവയാനി ഖോബ്രഗഡെയുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ പൗരത്വമുള്ള തന്റെ രണ്ടു പെണ്‍ മക്കള്‍ക്കും ഇരട്ട പൗരത്വം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷ തള്ളിയ മന്ത്രാലയം രാജ്യത്തെ നിയമം ഇത് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി.
പിതാവ് അമേരിക്കന്‍ പൗരനായതിനാല്‍ നിലവില്‍ ഇവര്‍ക്ക് അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉണ്ട്. ഇരുവരും ഇന്ത്യയിലാണ് ജനിച്ചതെങ്കിലും അമേരിക്കന്‍ പൗരത്വവും നേടിയിരുന്നു. എന്നാല്‍ ഈ വസ്തുത വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് മറച്ചുവച്ച ഖോബ്രഗഡെ ഇരുവര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടിയെടുത്തു.
കുട്ടികള്‍ യു.എസ് പാസ്‌പോര്‍ട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയത്. എന്നാല്‍ ഇതിനെതിരെ ഇവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഒരേസമയം രണ്ടു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ലഭ്യമാക്കിയതിലൂടെ ഖോബ്രഗഡെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























