ഫേസ്ബുക്ക് പരാമര്‍ശം: റോബര്‍ട്ട് വധ്രയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്

പാര്‍ലമെന്റിലെ ചില അംഗങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ ഫേസ്ബുക്കിലൂടെ പരാര്‍മശം നടത്തിയ റോബര്‍ട്ട് വധ്രയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്. \'പാര്‍ലമെന്റ് തുടങ്ങി, ഇനി ചില നേതാക്കളുടെ തരംതാണ പ്രകടനം കാണാം, ജനങ്ങള്‍ വിഡ്ഡികളല്ല. ഇത്തരം നേതാക്കള്‍ രാജ്യത്തെ നയിക്കുന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു\' വധ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യം സഭയില്‍ ചൂണ്ടിക്കാട്ടിയ ബി.ജെ.പി അംഗങ്ങള്‍ വധ്രയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് വിഷയം സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ലളിത് മോഡി, വ്യാപം വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ആഞ്ഞടിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ബി.ജെ.പിക്ക് വീണുകിട്ടിയ പിടിവള്ളിയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























